Shawshank Redemption
27 Years Of Shawshank Redemption
എന്റെ സിനിമ ആസ്വാദനത്തെ മാറ്റുന്നതിൽ ഈ ചിത്രത്തിന് വളരെ വലിയ പങ്കുണ്ട്.പൊതുവെ English സിനിമകൾ കണ്ടാൽ ഉറക്കം തൂങ്ങുന്ന ഒരു പ്രകൃതക്കാരൻ ആയിരുന്നു ഞാൻ അല്ലേങ്കിൽ കുറെ അതികം Action ഉൾപ്പെട്ടിട്ടുള്ള സിനിമകൾ ആവണം.അങ്ങനെ നിന്ന ഒരു സമയത്തു ആണ് ഈ ചിത്രം ഞാൻ കാണാൻ ഇടയായത് അന്ന് SSLC പരീക്ഷക്ക് Tution വേണ്ടി അരീക്കോട് പോവും Tution കഴിഞ്ഞാൽ എനിക്കുള്ള മറ്റൊരു പരിപാടി ആയിരുന്നു അവിടെ CD കടയിൽ പോയി സിനിമ കയറ്റുന്നത്.CD കഥകൾക്കും.സിനിമകൾക്കും എന്റെ ജീവിതത്തിൽ ചെറുപ്പം മുതലേ വലിയ സ്വാധീനം ഉണ്ടായിരുന്നു.അരീക്കോട് ഉള്ള പ്രത്യേകത എന്തെന്നാൽ അവിടെ മുക്കത്തിനെക്കാൾ (എനിക്ക് കൂടുതൽ Access ഉള്ളത് മുക്കം ആയിരുന്നു) കുറവായിരുന്നു സിനിമ കയറ്റുന്നതിന് അവർ വാങ്ങിയിരുന്നത്.അങ്ങനെ ആഴ്ചയിൽ രണ്ടു ദിവസം മാത്രം ഉള്ള Tution വേണ്ടി കാത്തിരിന്ന് കടയിൽ പോയി Memory Card കൊള്ളാവുന്ന അത്രയും സിനിമകൾ കയറ്റും സാധാരണ മലയാളം മാത്രം കാണുന്ന ഞാൻ ചുമ്മാ കുറച്ചു ഇംഗ്ലീഷ് പടങ്ങൾ കയറ്റി നോക്കാം എന്നു കരുതി കുറച്ചു പടങ്ങൾ കയറ്റി.
പടങ്ങൾ Google search ചെയ്‌തും.സുഹൃത്തിനോട് ചോദിച്ചും നല്ല സിനിമ എന്നൊക്കെ IMDb യിൽ കണ്ടതും ആയ Shawshank Redemption , Godfather,Dark Knight trilogy , Inception,Lord of the Rings Trilogy, Forrest Gump ഇങ്ങനെ കുറച്ചു മൂവീസ് കയറ്റി.
ഇങ്ങനെ പല സിനിമകളും കയറ്റി.ചിലതൊക്കെ കണ്ടു ചിലത് കണ്ടില്ല അങ്ങനെ കാണാതെ പോയ ഒരു ചിത്രം ആയിരുന്നു ഇത്
പിന്നീട് 10 ആം.ക്ലാസ് കഴിഞ്ഞു നീണ്ട Vecation ടൈമിൽ ആണ് ഈ ചിത്രം യാതൊരു പ്രതീക്ഷയും ഇല്ലാതെ കണ്ടു തുടങ്ങുന്നത്.അന്ന് കൂട്ടിന് മലയാളം Subtitle കൂടെ ഉണ്ടായിരുന്നു. പതിഞ്ഞ താളത്തിൽ തുടങ്ങിയ ചിത്രത്തിൽ എന്നെ കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഉണ്ടായിരുന്നു. മോർഗൻ ഫ്രീമാന്റെ മനോഹരമായ Narration ആയിരുന്നു അത്.Shawshank എന്ന ജയിലും അവിടേക്ക് വരുന്ന Andy ദുഫ്രയിൻ എന്ന യുവാവിന്റെ ജീവിതത്തെ കുറിച്ചുള്ള വിവരണങ്ങളും എല്ലാം ഞാൻ എന്ന കാഴ്ചകരനെ ദിവസേന ആ ജയിലിലെ കാര്യങ്ങൾ വീക്ഷിക്കുന്ന ഒരു വ്യക്തി എന്ന നിലയിലേക്ക് മാറ്റി എന്നു പറയാം.സത്യം പറഞ്ഞാൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ സിനിമ കാണുന്ന ഒരു ഫീൽ അല്ലായിരുന്നു എനിക്ക് ഉണ്ടായിരുന്നത് 2:30മണിക്കൂർ സിനിമയിൽ ഒരു വലിയ കാലഘട്ടം.ആയിരുന്നു ഞാൻ കണ്ടത്. Shawshank ലെ ഓരോ ദിനരാത്രങ്ങളിലെയും സംഭവവികാസങ്ങൾ വീക്ഷിച്ചു ഞാൻ ഇരുന്നു.അങ്ങനെ ഉള്ളിലെ എല്ലാ വികാരങ്ങളെയും അതിന്റെ പൂർണതായിൽ എത്തിക്കുന്ന ക്ലൈമാക്സ് രംഗം കൂടെ ആയപ്പോൾ ഉണ്ടായ അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.
ഇങ്ങനെയും സിനിമകൾ ഉണ്ട് ഇങ്ങനെ പല വികാരങ്ങൾ ഉണർത്താനും സിനിമകൾക്ക് സാധിക്കും എന്നു എനിക്ക് മനസ്സിലാക്കി തരുന്നതായിരുന്നു ഈ ചിത്രം.
Shawshank Redemption (1994) one of the best films of all time.